സൗന്ദര്യയുടെ മരണവുമായി മോഹൻ ബാബുവിന് ബന്ധമില്ല: ഭർത്താവ് ജി.എസ് രഘു രംഗത്ത്
ഹൈദരാബാദ്: പരേതയായ നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന പരാതിയിൽ നടൻ മോഹൻ ബാബുവിനെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഭർത്താവ് ജി.എസ് രഘു വ്യക്തമാക്കി. സൗന്ദര്യയും മോഹൻ ബാബുവും തമ്മിൽ സ്വത്തുതർക്കമുണ്ടായിരുന്നില്ലെന്നും തങ്ങൾ തമ്മിൽ ഭൂമി ഇടപാടുകളൊന്നുമില്ലെന്നും രഘു വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്ത് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുകയാണെന്നും അവ നിഷേധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"സൗന്ദര്യയിൽ നിന്ന് മോഹൻ ബാബു നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ല. അദ്ദേഹവുമായി ഞങ്ങൾക്ക് ഭൂമി ഇടപാടുകളൊന്നുമില്ല. മോഹൻ ബാബു സാറിനെ ഞാൻ ബഹുമാനിക്കുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," - ജി.എസ് രഘു വ്യക്തമാക്കി